രണ്ടാംഘട്ട സമാധാന ചര്‍ച്ചകള്‍ നീളുന്ന സാഹചര്യത്തില്‍ ഗാസയില്‍ ഇസ്രായേൽ വീണ്ടും ആക്ര മണം തുടങ്ങി. ജനുവരി 19ന് വെ ടിനിര്‍ത്തല്‍ നിലവില്‍ വന്നതിന് ശേഷം നടന്ന ഏറ്റവും വലിയ വ്യോമാക്ര മണമാണ് ഇസ്രയേല്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രായേൽ നടത്തിയ വ്യോമാ ക്രമണത്തില്‍ നൂറിലധികം പേര് കൊ ല്ലപ്പെട്ടു എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെടിനിർത്തൽ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നായിരുന്നു ആക്രമണം
ചൊവ്വാഴ്ച പുലർച്ചെയാണ് മധ്യ ഗാസയിലെ ബുറൈജിലെ നഗര അഭയാർത്ഥി ക്യാമ്പിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ ഇസ്രായേൽ വ്യോമാ ക്രമണം നടത്തിയത്. അതേസമയം, സ്ഫോ ടകവസ്തുക്കൾ സ്ഥാപിക്കുന്ന തീവ്രവാദികളെ ലക്ഷ്യമിട്ടാണ് തങ്ങൾ ഓപ്പറേഷനുകൾ നടത്തിയതെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു. ഗാസയിലെ ആക്രമണങ്ങൾക്ക് പുറമേ, തെക്കൻ ലെബനനിലും സിറിയയിലും ഇസ്രായേൽ വ്യോമാക്രമണങ്ങൾ നടത്തി. ഗാസയിലെ പല സ്ഥലങ്ങളിലും വീടുകളും കെട്ടിടങ്ങളും തകർന്നു. ആക്രമണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ സൈന്യം വെളിപ്പെടുത്തിയിട്ടില്ല.
വെടിനിർത്തൽ നീട്ടാനുളള അമേരിക്കൻ നിർദേശം ഹമാസ് നിരസിച്ചെന്നാണ് ഇസ്രയേലിന്റെ ആരോപണം. ഗാസയിൽ സൈനിക നടപടി പുനരാരംഭിച്ചെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.