Search
Close this search box.

കാസർഗോഡിന് പുതുവത്സരാശംസയുമായി മലയാളം പറഞ്ഞ് ബഹ്‌റൈൻ രാജകുമാരി

കാസർഗോഡിന് പുതുവത്സരാശംസയുമായി ബഹ്‌റൈൻ രാജകുമാരിയും മിഡിൽ ഈസ്റ്റിലെ പ്രമുഖ വനിതാ ബിസിനസ് സംരംഭകയുമായ ഷെയ്‌ഖ നൂറ ബിൻത് ഖലീഫ ബഹ്‌റൈനി. മലയാളത്തിൽ ആണ് ആശംസകൾ നേർന്നത്. ബദർ അൽ സമ ഹോസ്പിറ്റൽ ശൃംഖല ഉടമസ്ഥനായ അബ്ദുൽ ലത്തീഫ് ഉപ്പളയുടെ മകൾ സൽമ ഷഹനാസിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ കാസർഗോഡ് എത്തിയതായിരുന്നു അവർ.

കാസർഗോഡ് വളരെ സുന്ദരമാണെന്നും അവിടുത്തെ ജനങ്ങളെ തനിക്ക് ഇഷ്ടപ്പെട്ടു എന്നും ഷെയ്‌ഖ നൂറ പറഞ്ഞു. മലയാളത്തിൽ ഉള്ള വീഡിയോ അബ്ദുൽ ലത്തീഫ് ഉപ്പള തന്നെയാണ് ഫേസ്‌ബുക്ക് പേജിലൂടെ പങ്കു വെച്ചിരിക്കുന്നത്.

https://www.facebook.com/Latheefuppalagate/videos/135460714037095/

അബ്ദുൽ ലത്തീഫ് ഉപ്പളയുടെ മകൾ സൽമ ഷഹനാസിന്റെയും കാസർഗോഡ് വ്യവസായ പ്രമുഖനായ കോളിയാട് കരിം സാഹിബിന്റെ മകൻ മുഹമ്മദ്‌ ദിൽഷാദിന്റെയും വിവാഹം 20 നിർധന യുവതികൾക്ക് കൂടി മംഗല്യ സൂത്രം അണിയാൻ അവസരം ഒരുക്കിയതാണ് വ്യത്യസ്തമായത്. സ്വന്തം മക്കളുടെ വിവാഹം നടത്തുമ്പോൾ അതേ വേദി പങ്കിട്ടുകൊണ്ടു നിർധനർക്ക് കൂടി നവ ജീവിതത്തിലേക്ക് പ്രവേശിക്കാൻ അവസരം നൽകിയ ഇദ്ദേഹത്തിന്റെ തീരുമാനം പരക്കെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി.

കാസർഗോഡ് മാന്യ വിൻ ടച്ച്‌ പാം മെഡോസിൽ നടന്ന വിവാഹ ചടങ്ങിൽ അറബ് രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖർ ഉൾപ്പെടെ 50000 ലധികം ആളുകൾ പങ്കെടുത്തു.

നിക്കാഹിനു അനുഗ്രഹ പ്രഭാഷണം നടത്തിയത് കബീർ ബാഖവി ആണ്. സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങൾ, സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, എം എ കാസിം മുസ്‌ലിയാർ, സി എം ഇബ്രാഹിം, എം കെ മുനീർ, പി എ ഇബ്രാഹിം ഹാജി, വിനോദൻ വി ടി, പി എ മുഹമ്മദ്, നൗഷാദ് ബാഖവി, അപ്സര ഹനീഫ്, എൻ എ നെല്ലിക്കുന്ന്, അബ്ദുല്ല ഇബ്രാഹിം, യഹ്‌യ തളങ്കര,അബൂബക്കർ ഹാജി തളിപ്പറമ്പ, അസിസ് കരയത്ത് തുടങ്ങിയവർ വിവാഹത്തിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!