Search
Close this search box.

മൂന്നാമത്തെ യുവതിയും ശബരിമല ചവിട്ടി

ശ​ബ​രി​മ​ല​യി​ൽ മൂന്നാമത് ഒ​രു യു​വ​തി​കൂ​ടി ദ​ർ​ശ​നം ന​ട​ത്തി മ​ട​ങ്ങി. ശ്രീ​ല​ങ്ക​ൻ സ്വ​ദേ​ശി​നി ശ​ശി​ക​ല​യാ​ണ് (47) ദ​ർ​ശ​നം ന​ട​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി 10. 40 ന് ​ ന​ട‍​യ​ട​ക്കു​ന്ന​തി​നു തൊ​ട്ടു​മു​മ്പാ​യി​രു​ന്നു ശ​ശി​ക​ല ദ​ർ​ശ​നം ന​ട​ത്തി മ​ട​ങ്ങി​യ​ത്. ഭ​ർ​ത്താ​വു​ൾ​പ്പെ​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യാ​ണ് ശ​ശി​ക​ല ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​ത്.

എ​ന്നാ​ൽ താ​ൻ ദ​ർ​ശ​നം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു വ്യാ​ഴാ​ഴ്ച ശ​ശി​ക​ല മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത്. മ​ര​ക്കൂ​ട്ട​ത്തു​നി​ന്നു പോ​ലീ​സ് ത​ന്നെ തി​രി​ച്ച​യ​ച്ചെ​ന്നും വ്ര​ത​മെടു​ത്താ​ണ് ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​തെ​ന്നു​മാ​യി​രു​ന്നു ശ​ശി​ക​ല പ​റ​ഞ്ഞ​ത്. എന്നാൽ ഇ​വ​ർ ദ​ർ​ശ​നം ന​ട​ത്തു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്താ​യി. അ​ക്ര​മം ഭ​യ​ന്നാ​വാം ഇ​വ​ർ ദ​ർ​ശ​നം ന​ട​ത്തി​യ വി​വ​രം മ​റ​ച്ചു​വ​ച്ച​തെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

കഴിഞ്ഞ ദിവസം ബിന്ദു, കനകദുർഗ എന്നീ യുവതികൾ മല കയറിയതിനെ തുടർന്ന് ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാന വ്യാപകമായി അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts