ദുബായ്: 2025 ൽ ലോകത്തെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ നഗരമായി തെരഞ്ഞെടുക്കപ്പെട്ട് യുഎഇ. ക്രൗഡ് സോഴ്സ്ഡ് ഓൺലൈൻ ഡാറ്റാബേസായ നംബിയോ പുറത്തുവിട്ട ഡാറ്റ പ്രകാരം, 200-ലധികം രാജ്യക്കാർ താമസിക്കുന്ന യുഎഇ 84.5 സുരക്ഷാ സൂചിക പോയിന്റുകൾ രേഖപ്പെടുത്തി. ജീവിത നിലവാരത്തിനും സുരക്ഷയ്ക്കും യുഎഇ മുൻനിരയിലാണ്.
പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് അൻറോറയാണ്. ഫ്രാൻസിനും സ്പെയ്നും ഇടയിലായി സ്ഥിതി ചെയ്യുന്ന രാജ്യമാണ് അൻറോറ. 84.7 പോയിന്റാണ് പട്ടികയിൽ അൻറോറ നേടിയത്. ഖത്തറാണ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്. തായ്വാൻ നാലാം സ്ഥാനവും ഒമാൻ അഞ്ചാം സ്ഥാനവും നേടി.
146 രാജ്യങ്ങളെ വിലയിരുത്തിയ സൂചികയിൽ സൗദി അറേബ്യ 14-ാം സ്ഥാനം നേടി. പട്ടികയിൽ ബഹ്റൈന് 16-ാം സ്ഥാനവും കുവൈത്തിന് 38-ാം സ്ഥാനവുമാണുള്ളത്.