ഈദുൽ ഫിത്തർ ദിനത്തിൽ ഇന്ന് 2025 മാർച്ച് 30 ഞായറാഴ്ച്ച യുഎഇയിലെ ഭരണാധികാരികൾ ഏവർക്കും ആശംസകൾ നേർന്നു.
”ഈ ഈദുൽ ഫിത്തർ ദിനത്തിൽ എന്റെ സഹോദരങ്ങളെയും, എമിറേറ്റ്‌സിലെ ഭരണാധികാരികളെയും, യുഎഇയിലെ ജനങ്ങളെയും, ലോകമെമ്പാടുമുള്ള മുസ്ലീങ്ങളെയും ഞാൻ അഭിനന്ദിക്കുന്നു. എല്ലാവർക്കും സമാധാനവും അനുഗ്രഹവും സമൃദ്ധിയും നൽകണമെന്ന് നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം,” യുഎ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്‌സിൽ എഴുതി.
”ഈദുൽ ഫിത്തർ ദിനത്തിൽ എന്റെ സഹോദരന്മാർക്കും, എമിറേറ്റ്‌സ് ഭരണാധികാരികൾക്കും, യുഎഇയിലെ ജനങ്ങൾക്കും, ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾക്കും ഞാൻ ആശംസകൾ നേരുന്നു. എല്ലാവർക്കും സമാധാനവും അനുഗ്രഹങ്ങളും സമൃദ്ധിയും ദൈവം നൽകട്ടെ എന്ന് നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം” യു എ ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എക്‌സിൽ കുറിച്ചു
ദുബായ് കിരീടാവകാശിയും ഈ പ്രത്യേക അവസരത്തിൽ ഊഷ്മളമായ ആശംസകൾ നേർന്നു.
“യുഎഇ നേതൃത്വത്തിനും, നമ്മുടെ ജനങ്ങൾക്കും, അറബ്, ഇസ്ലാമിക ലോകത്തെ എല്ലാവർക്കും ഹൃദയംഗമമായ ഈദ് അൽ ഫിത്തർ ആശംസകൾ. അല്ലാഹു നമുക്കെല്ലാവർക്കും സമാധാനവും, സമൃദ്ധിയും, അനുഗ്രഹങ്ങളും നൽകട്ടെ. ഈദ് മുബാറക് ആശംസിക്കുന്നു,” ദുബായ് കിരീടാവകാശിയും, യുഎഇ ഉപപ്രധാനമന്ത്രിയും, പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്‌സിൽ പറഞ്ഞു.