മൊൾഡോവൻ-ഇസ്രായേൽ പൗരനായ സ്വി കോഗനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതികളെ അബുദാബി ഫെഡറൽ കോടതി ഓഫ് അപ്പീൽസിന്റെ സ്റ്റേറ്റ് സെക്യൂരിറ്റി ചേംബർ ഏകകണ്ഠമായി കുറ്റക്കാരെന്ന് വിധിച്ചു.
തീവ്രവാദ ഉദ്ദേശ്യത്തോടെയുള്ള ആസൂത്രിത കൊലപാതകത്തിന് മൂന്ന് പ്രതികൾക്ക് വധശിക്ഷയും നാലാമത്തെ പ്രതിക്ക് ജീവപര്യന്തം തടവും, ശിക്ഷ അനുഭവിച്ചതിന് ശേഷം രാജ്യത്ത് നിന്ന് നാടുകടത്തലും യുഎഇ വിധിച്ചു.