ദുബായ്: യുഎഇയിൽ ഇന്ന് തെളിഞ്ഞ കാലാവസ്ഥ. ആകാശം ചിലപ്പോൾ ഭാഗികമായി മേഘാവൃതമാകാൻ സാധ്യതയുണ്ടെന്നും താപനില വർദ്ധിക്കാനിടയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ചില തീരപ്രദേശങ്ങളിൽ വെള്ളിയാഴ്ച്ച രാവിലെ വരെ ഈർപ്പമുള്ള കാലാവസ്ഥയായിരിക്കും അനുഭവപ്പെടുന്നതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു.
അബുദാബിയിൽ 34 ഡിഗ്രി സെൽഷ്യസായിരിക്കും അനുഭവപ്പെടുന്ന താപനില. ദുബായിൽ താപനില 35 ഡിഗ്രി സെൽഷ്യസായിരിക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി.