ഷാർജ: കെട്ടിടങ്ങളിൽ എഐ ഉപയോഗിക്കാൻ ഷാർജ. അഗ്നി സുരക്ഷ ഉറപ്പാക്കുന്നതിനായി ഭാവിയിൽ ഷാർജയിൽ കെട്ടിടങ്ങളിൽ എഐ ഉപയോഗിക്കാൻ തുടങ്ങും. ഇതിന്റെ ആദ്യപടിയായി ഷാർജയിൽ പ്രാദേശിക, അന്തർദേശീയ അധ്യാപകരുടെയും സർക്കാർ സ്ഥാപനങ്ങളുടെയും സഹായത്തോടെ നടത്തുന്ന ഒരു ഗവേഷണം നടക്കും.
എമിറേറ്റിലുടനീളം ഘടനാപരമായ പുരോഗതി നടപ്പിലാക്കുന്നതിന് ഈ കണ്ടെത്തലുകൾ ഉപയോഗിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഈ ശ്രമത്തിന്റെ ഭാഗമായി, ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റിയുമായി സഹകരിച്ച് അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ഷാർജയിലെ കോളേജ് ഓഫ് എഞ്ചിനീയറിംഗ് രണ്ട് ദിവസത്തെ അഗ്നി സുരക്ഷാ സിമ്പോസിയം സംഘടിപ്പിച്ചു.
ഈ വർഷം അവസാനത്തോടെ ഫലം ലഭിക്കാൻ സാധ്യതയുള്ള ഈ പദ്ധതിയുടെ ആദ്യപടിയായി സിമ്പോസിയം പ്രവർത്തിക്കുമെന്ന് പ്രൊട്ടക്ഷൻ & സേഫ്റ്റി വകുപ്പ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ ഡോ. ഹമദ് അബ്ദുൾ കരീം അൽ മസ്മി വ്യക്തമാക്കി. അന്തിമഫലത്തിന് മുമ്പ് നിരവധി നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. അടുത്ത വർഷത്തോടെ കെട്ടിടങ്ങൾക്ക് നൂതന സാങ്കേതികവിദ്യകൾ ലഭിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.