അൽഹിന്ദ് ഗ്രൂപ്പിന്റെ യു.എ.ഇയിലെ പതിനാറാമത്തെ ഓഫീസ് ഷാർജയിൽ പ്രവർത്തനം ആരംഭിച്ചു. അൽഹിന്ദ് എയർ പറന്നുയരാനുള്ള ഒരുക്കങ്ങൾ അണിയറയിൽ സജീവമായി നടന്നുവരുന്ന ഘട്ടത്തിലാണ് ഷാർജയിൽ അൽഹിന്ദ് ഗ്രൂപ്പ് പുതിയ ഓഫീസ് ആരംഭിച്ചത്. ഷാർജയിൽ അൽ ഖാൻ, അൽഹിന്ദ് ടവറിലാണ് പ്രവർത്തനം ആരംഭിച്ചത്. 33 വർഷം സേവനരംഗത്തു സജീവമായുള്ള പ്രവാസികളുടെ പ്രതീക്ഷയും ആവേശവുമായാണ് അൽഹിന്ദ് ഗ്രൂപ്പിന്റെ പുതിയ സംരംഭമായ അൽഹിന്ദ് എയർ പിറവി എടുക്കുന്നത്. പത്തോളം രാജ്യങ്ങളിലായി 130 ലധികം ബ്രാഞ്ചുകളുള്ള അൽഹിന്ദ് ഗ്രൂപ്പ് ഷേക്ക് സായിദ് റോഡിൽ അടുത്ത മാസം യുഎഇയിൽ അൽ ഹിന്ദ് അക്കാഡമിയും പ്രവർത്തനം ആരംഭിക്കുന്നുണ്ട്.
അൽഹിന്ദ് ഫൗണ്ടറും ചെയർമാനുമായ ടി. മുഹമ്മദ് ഹാരിസിന്റെ സാന്നിദ്ധ്യത്തിൽ പാണക്കാട് സയ്യദ് സാദിഖ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ അൽഹിന്ദ് ബിസിനസ് സെൻ്റർ മാനേജിങ് ഡയറക്ടർ നൗഷാദ് ഹസ്സൻ, അൽ നഹ്ദ സെൻ്റർ എം.ഡി. റിസാബ് അബ്ദുല്ല, സ്റ്റാർ വേൾഡ് മാൻപവർ സപ്ലൈ ചെയർമാൻ നിഷാദ് ഹുസൈൻ, ജനറൽ മാനേജർ ഷാജഹാൻ ഇബ്രാഹിം, അറക്കൽ ഗോൾഡ് എം.ഡി. തൻവീർ അറക്കൽ , ടി.എം.ജി. ഗ്രൂപ്പ് ചെയർമാൻ തമീം അബൂബക്കർ എന്നിവർ സന്നിഹിതരായിരുന്നു.