കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി യുഎഇയുടെ പരിവർത്തനം രേഖപ്പെടുത്തിയ ഗൾഫ് ന്യൂസിന്റെ മുൻ ചീഫ് ഫോട്ടോഗ്രാഫറായിരുന്ന എം.കെ. അബ്ദുൾ റഹ്മാൻ (70 ) ഇന്ന് ബുധനാഴ്ച ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു.
1982 ഓഗസ്റ്റ് എട്ടിനാണ് ഗൾഫ് ന്യൂസിന്റെ അബുദാബി ഓഫിസിൽ ഫോട്ടോഗ്രാഫറായി ഔദ്യോഗിക സേവനം ആരംഭിക്കുന്നത്.
തൃശൂർ എറിയാട് മണ്ടായിപ്പുറത്ത് പരേതനായ കുത്തിക്കാദർ ഹാജിയുടെ മകനാണ്. 40 വർഷത്തോളം യുഎഇയിൽ ഫോട്ടോ ജേർണലിസ്റ്റ് ആയി പ്രവർത്തിച്ച ശേഷം നാട്ടിലേക്ക് മടങ്ങിയിരുന്നു. 2 മാസമായി അബുദാബിയിൽ സന്ദർശന വിസയിൽ ഉണ്ടായിരുന്ന അദ്ദേഹം അടുത്തയാഴ്‌ച നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം സംഭവിച്ചത്. ഖബറടക്കം അബുദാബി ബനിയാസ് ഖബർസ്ഥാനിൽ നടക്കും