ഷാർജ ദൈദിലുണ്ടായ വാഹനാപകടത്തിൽ കാസർകോട് സ്വദേശിയ്ക്ക് ദാരുണാന്ത്യം

Kasaragod native dies in car accident in Sharjah's Daida

ഷാർജയിലെ ദൈദിലുണ്ടായ വാഹനാപകടത്തിൽ കാസർകോട് സ്വദേശിയായ മുക്രി ഇബ്രാഹിം (50) മരിച്ചു. ബേക്കൽ പള്ളിക്കര മൗവ്വലിലെ സൂപ്പർ മാർക്കറ്റ് ഉടമയായ ഇബ്രാഹിം റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിത വേഗതയിൽ വന്ന കാർ ഇടിച്ചാണ് അപകടത്തിൽപ്പെട്ടത്.

ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിം സംഭവ സ്ഥലത്തുതന്നെ മരിച്ചു. മൃതശരീരം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഷാർജ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭാര്യ:
ആബിദ, മക്കൾ: ഇർഫാൻ, അസീം, ഇഫ്ര.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!