ദുബായ് മിറാക്കിൾ ഗാർഡന്റെ ഈ സീസൺ 2025 ജൂൺ മാസത്തിൽ അവസാനിക്കുമെന്ന് അധികൃതർ അറിയിച്ചു.
120 വ്യത്യസ്ത ഇനങ്ങളിലായി 150 ദശലക്ഷം പൂക്കൾ നിറഞ്ഞ ലോകത്തിലെ ഏറ്റവും വലിയ പൂന്തോട്ടം പ്രയോജനപ്പെടുത്താൻ ജൂൺ 15 വരെ സമയമുണ്ട്. ദുബായ് മിറാക്കിൾ ഗാർഡന്റെ വേനൽക്കാല സമാപന തീയതി ജൂൺ 15 ആയിരിക്കും. ദുബായ് മിറാക്കിൾ ഗാർഡൻ എല്ലാവർഷവും ചൂടുകാലം എത്തുമ്പോൾ ആണ് അടയ്ക്കുന്നത്.
മിറാക്കിൾ ഗാർഡന്റെ പതിമൂന്നാം സീസൺ 2024 ഒക്ടോബറിൽ ആണ് ആരംഭിച്ചത്. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9 മുതൽ രാത്രി 9 വരെ ഗാർഡൻ തുറന്നിരിക്കും, വാരാന്ത്യങ്ങളിൽ രാവിലെ 9 മുതൽ രാത്രി 11 വരെയാണ് സമയം.
ഗ്ലോബൽ വില്ലേജ്, സീസൺ 29 ന്റെ അവസാന ദിവസവും ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബറിൽ തുറന്ന ഗ്ലോബൽ വില്ലേജ് ഷോപ്പിംഗ് ഡെസ്റ്റിനേഷൻ, ഈ വർഷത്തെ അവസാന പ്രവർത്തന ദിനം മെയ് 11 ആണെന്ന് നേരത്തെ അറിയിച്ചിരുന്നു.