ഭക്ഷ്യസുരക്ഷാ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് അബുദാബിയിലെ ഒരു റെസ്റ്റോറന്റ് അടച്ചുപൂട്ടി.
അബുദാബിയിലെ ഈസ്റ്റ് 9 ലെ മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ സ്ഥിതി ചെയ്യുന്ന മഹാഷി ടൈം റെസ്റ്റോറന്റ് ആണ് അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA) അടപ്പിച്ചത്.
അബുദാബിയിലെ ഭക്ഷ്യ സുരക്ഷയെ നിയന്ത്രിക്കുന്ന നിയമവും അനുബന്ധ ചട്ടങ്ങളും റസ്റ്റോറന്റ് ലംഘിച്ചതായി കണ്ടെത്തി. ഭക്ഷ്യസുരക്ഷാ നിയമങ്ങൾ പാലിക്കാത്ത ഭക്ഷണശാലകൾക്കെതിരെ ADAFSA പതിവായി നടപടി സ്വീകരിക്കാറുണ്ട്.