ഷാർജയിൽ ഇഷ്യൂ ചെയ്ത തീയതി മുതൽ 10 വർഷം പഴക്കമുള്ള ഗതാഗത നിയമലംഘനങ്ങൾ റദ്ദാക്കാവുന്നതാണ്.
റദ്ദാക്കൽ അഭ്യർത്ഥനയ്ക്ക് 1,000 ദിർഹം ഫീസ് ഈടാക്കും. ചൊവ്വാഴ്ച രാവിലെ ഷാർജ ഭരണാധികാരിയുടെ ഓഫീസിൽ നടന്ന എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്.
ഷാർജ ഡെപ്യൂട്ടി ഭരണാധികാരിയും എക്സിക്യൂട്ടീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാനുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സാലിം ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിലായിരുന്നു യോഗം നടന്നത്.
വാഹനത്തിന്റെ ഉടമ മരിക്കുകയോ, വാഹന ഉടമ കുറഞ്ഞത് 10 വർഷമെങ്കിലും തുടർച്ചയായി രാജ്യം വിട്ടിട്ടുണ്ടെങ്കിലോ, വാഹന ഉടമയെ കണ്ടെത്താൻ കഴിയാതെ വന്നതോടെ വാഹനം ഉപേക്ഷിച്ചു പോയിട്ടുള്ളവർ ഫീസ് നൽകേണ്ടതില്ല .