യുഎഇയിൽ 24/7 പ്രവർത്തിക്കുന്ന പെട്രോൾ, ഡീസൽ ഉൾപ്പെടെയുള്ള വാഹന സേവനങ്ങൾ നൽകുന്ന കഫു ഏപ്രിൽ 24 വ്യാഴാഴ്ച രാവിലെ 6 മണി മുതൽ ഡെലിവറി ഫീസ് വീണ്ടും അവതരിപ്പിക്കുമെന്ന് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ടുള്ള സന്ദേശങ്ങൾ ഉപഭോക്താക്കൾക്ക് അയച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.
യുഎഇയിലുടനീളമുള്ള ഏതൊരു പെട്രോൾ സ്റ്റേഷനിലെയും പെട്രോൾ, ഡീസൽ നിരക്കിന് തുല്യമായി തന്നെയായിരിക്കും നിരക്കുകൾ. എന്നാൽ നാളെ ഏപ്രിൽ 24 മുതൽ ഡെലിവറി നിരക്കുകൾ ബാധകമായിരിക്കും.
ഇതനുസരിച്ച് 20 മിനിറ്റിനുള്ളിൽ കാത്തിരിപ്പ് കാലയളവിനുള്ള (priority delivery) ഫീസ് 20 ദിർഹമായിരിക്കും.
30 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെയുള്ള കാത്തിരിപ്പ് കാലയളവിന് (standard delivery) 16 ദിർഹവുമായിരിക്കും ഫീസ്.
രാത്രിയിലെ ഓർഡറിന്, അതായത്, അർദ്ധരാത്രി 12 മുതൽ രാവിലെ 6 വരെ ഓർഡർ ചെയ്താൽ 12 ദിർഹമായിരിക്കും നിരക്ക്.