യുഎഇയിൽ ഇന്ന് തീരപ്രദേശങ്ങളിൽ, തെളിഞ്ഞ ആകാശവും താപനിലയിൽ കുറവും പ്രതീക്ഷിക്കുന്നതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
ഇന്ന് താപനിലയിലെ മാറ്റത്തിന് പുറമേ, ഇന്ന് രാത്രിയിലും നാളെ ഏപ്രിൽ 25 വെള്ളിയാഴ്ച രാവിലെയും ഹ്യുമിഡിറ്റിയുള്ളതായിരിക്കും. ഇത് രാജ്യത്തിന്റെ ചില വടക്കൻ തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടാക്കുമെന്നും NCM പറഞ്ഞു. ഇന്ന് പരമാവധി താപനില 32 മുതൽ 38 ഡിഗ്രി സെൽഷ്യസ് വരെയും കുറഞ്ഞ താപനില 20 മുതൽ 25 ഡിഗ്രി സെൽഷ്യസ് വരെയും ആയിരിക്കും.
രാജ്യത്തുടനീളം മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന നേരിയതോ മിതമായതോ ആയ കാറ്റും പ്രതീക്ഷിക്കാം. ഏപ്രിൽ 26 ശനിയാഴ്ച താപനിലയിൽ വർദ്ധനവുണ്ടാകുമെന്നും NCM പ്രവചിച്ചിട്ടുണ്ട്.