ദുബായ്: യുഎഇയിൽ ഇന്ന് ചൂടുള്ള കാലാവസ്ഥ. യുഎഇയുടെ ചില ഭാഗങ്ങളിൽ താമസിക്കുന്നവർക്ക് ഇന്ന് ചൂടുള്ള കാലാവസ്ഥ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി. അബുദാബിയിലെ ഗാസിയോറയിലും മെസൈറയിലും താപനില 44 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി പ്രവചിക്കുന്നു.
അതേസമയം, ഉൾപ്രദേശങ്ങളിലും പർവതങ്ങളിലും താപനില യഥാക്രമം 18ºC ഉം 19ºC ഉം ആയി കുറയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്നും ചില സമയങ്ങളിൽ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ അനുഭവപ്പെട്ടേക്കാമെന്നും കാലാവസ്ഥ വിദഗ്ധർ ചൂണ്ടിക്കാട്ടി.
രാജ്യത്തുടനീളം നേരിയ കാറ്റ് വീശാനും സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും നേരിയ തോതിൽ തിരമാലകൾ ഉയരും. വെള്ളിയാഴ്ച്ച രാത്രിയിലും ശനിയാഴ്ച്ച രാവിലെയും ഈർപ്പം നിറഞ്ഞ കാലാവസ്ഥായായിരിക്കും അനുഭവപ്പെടുന്നതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കൂട്ടിച്ചേർത്തു.