ദുബായ്: ഖോർഫക്കാനിൽ ഭാഗികമായി റോഡ് അടച്ചിടുമെന്ന് ഷാർജയിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടി. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമായി നടന്നുകൊണ്ടിരിക്കുന്ന റോഡ് മെച്ചപ്പെടുത്തൽ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നവീകരണ പ്രവർത്തനങ്ങൾ. റോഡ് ഭാഗികമായി അടച്ചിടുകയും ഗതാഗതം വഴിതിരിച്ചു വിടുകയും ചെയ്തു. നിർമ്മാണം സുഗമമാക്കുന്നതിനായി അൽ ബത്ത 3 ഏരിയയിലെ വാദി വാഷി സ്ക്വയറിനെ ഖോർഫക്കാൻ സ്ക്വയറുമായി ബന്ധിപ്പിക്കുന്ന റിങ് റോഡ് ഭാഗികമായി അടച്ചിടുമെന്ന് അതോറിറ്റി വ്യക്തമാക്കി.
ഏപ്രിൽ 24 വ്യാഴാഴ്ച മുതൽ മെയ് 30 വെള്ളിയാഴ്ച വരെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുക. അടച്ചിടൽ കാലയളവിൽ കാലതാമസം ഒഴിവാക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും വാഹനമോടിക്കുന്നവർ മുൻകൂട്ടി ആസൂത്രണം ചെയ്ത് ബദൽ വഴികൾ ഉപയോഗിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.