ഹൈബ്രിഡ് ഹെലിപോർട്ടുകൾ; അംഗീകാരം നൽകി യുഎഇ

അബുദാബി: ഹൈബ്രിഡ് ഹെലിപോർട്ടുകൾക്ക് അംഗീകാരം നൽകി യുഎഇ. സായിദ് പോർട്ടിൽ അബുദാബി ക്രൂസ് ടെർമിനലിലെ ഹെലിപോർട്ടുകൾക്കാണ് അനുമതി ലഭിച്ചത്. യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) അറിയിച്ചു. 2026ൽ എയർടാക്‌സി സർവീസ് തുടങ്ങുന്നതിനു മുന്നോടിയായാണ് ഹെലിപോർട്ടുകൾക്ക് അംഗീകാരം നൽകിയത്.

ഹെലിപോർട്ട് വികസിപ്പിച്ചെടുത്തത് യുഎസ് ആസ്ഥാനമായുള്ള ആർച്ചർ ഏവിയേഷന്റെ മിഡ്‌നൈറ്റ് ഫ്‌ലയിങ് ടാക്‌സി പോലുള്ള പരമ്പരാഗത ഹെലികോപ്റ്ററുകളും ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ്, ലാൻഡിങ് (ഇവിടിഒഎൽ) വിമാനങ്ങൾക്കും സർവീസ് നടത്താൻ യോജ്യമായതാണ് ഹെലിപോർട്ട്. ഹെലിപോർട്ട് വികസിപ്പിച്ചെടുത്തത് എഡി പോർട്‌സ് ഗ്രൂപ്പ്, ഫാൽക്കൺ ഏവിയേഷൻ സർവീസസ്, ആർച്ചർ ഏവിയേഷൻ എന്നിവ സംയുക്തമായാണ്.

വർഷത്തിൽ 6.5 ലക്ഷം സന്ദർശകരെ സ്വാഗതം ചെയ്യാനുദ്ദേശിച്ചാണ് സായിദ് തുറമുഖം ഹെലിപോർട്ടിനായി തിരഞ്ഞെടുത്തതെന്ന് ജിസിഎഎ ഡയറക്ടർ ജനറൽ സെയ്ഫ് അൽ സുവൈദി പറഞ്ഞു. ആർച്ചർ, എഡി പോർട്‌സ് ഗ്രൂപ്പ്, ഫാൽക്കൺ ഏവിയേഷൻ സർവീസസ് എന്നിവരുമായുള്ള സഹകരണത്തിലൂടെയാണ് ഹൈടെക് വ്യോമഗതാഗതം യാഥാർഥ്യമാക്കുന്നത്. ഫ്‌ലയിങ് ടാക്‌സി സേവനത്തിലൂടെ വ്യോമയാന മേഖലയുടെ പുതിയ യുഗത്തെയാണ് പ്രതിനിധീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!