ദുബായ്: കടലിൽ കപ്പലിന് തീപിടിച്ചു. 10 ഏഷ്യൻ നാവികരെയാണ് യുഎഇ നാഷണൽ ഗാർഡ് രക്ഷപ്പെടുത്തിയത്. ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. എല്ലാ ജീവനക്കാരെയും സുരക്ഷിതമായസ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. വാണിജ്യ കപ്പലിനാണ് തീപിടിച്ചത്. കപ്പലിലുള്ളവരെ രക്ഷിക്കുന്നതിനായി പ്രത്യേക രക്ഷാ പ്രവർത്തനമാണ് യഎഇ നാണൽ ഗാർഡ് നടത്തിയത്.
സംഭവത്തെ കുറിച്ച് വിവരം ലഭിച്ച ഉടൻ തന്നെ അധികൃതർ സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായി വേണ്ട നടപടികൾ സ്വീകരിക്കുകയായിരുന്നു. നാഷണൽ ഗാർഡിന്റെ കോസ്റ്റ് ഗാർഡ് ഗ്രൂപ്പുമായി ഏകോപിപ്പിച്ച് നാഷണൽ സെർച്ച് ആൻഡ് റെസ്ക്യൂ സെന്ററാണ് ഓപ്പറേഷൻ നടത്തിയത്. സമുദ്ര സുരക്ഷ വർധിപ്പിക്കുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ ഉടനടി പ്രതികരിക്കുന്നതിനും ജീവൻ രക്ഷിക്കുന്നതിനും പൊതുജന സുരക്ഷയെ പിന്തുണയ്ക്കുന്നതിനുമായി നാഷണൽ ഗാർഡ് ഏറ്റെടുക്കുന്ന ദൗത്യങ്ങളിൽ ഉൾപ്പെടുന്നതാണ് രക്ഷാപ്രവർത്തനം.