ദുബായ്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അക്കാദമി ആരംഭിച്ച് യുഎഇ. ന്യൂജനറേഷൻ എഐ ലീഡേഴ്‌സിനെ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎഇ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അക്കാദമി ആരംഭിച്ചിരിക്കുന്നത്.
അബുദാബി സ്‌കൂൾ ഓഫ് മാനേജ്‌മെന്റുമായി സഹകരിച്ച് പോളിനോം ഗ്രൂപ്പ് ആരംഭിച്ച എഐ അക്കാദമി, എക്‌സിക്യൂട്ടീവുകൾ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, സാങ്കേതിക വിദഗ്ധർ എന്നിവർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഹ്രസ്വ പ്രോഗ്രാമുകളുടെ ഒരു പരമ്പര വാഗ്ദാനം ചെയ്യുന്നു. ഒന്നിലധികം ഭാഷകളിലായിരിക്കും ഈ അക്കാദമിക് പ്രോഗ്രാം ലഭ്യമാകുക.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ശേഷി വർദ്ധിപ്പിക്കുന്ന ശ്രമങ്ങൾക്ക് ഈ അക്കാദമിയുടെ പ്രവർത്തനങ്ങൾ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എഐ അടിസ്ഥാന ആശയങ്ങൾ, ജനറേറ്റീവ് എഐ ഉപകരണങ്ങൾ, വിവിധ മേഖലകളിലേക്കുള്ള നേതാക്കളുടെ പ്രവേശനം സുഗമമാക്കുന്ന എക്‌സിക്യൂട്ടീവ് ലെവൽ ആപ്ലിക്കേഷനുകൾ എന്നിവ ഈ അക്കാദമിയുടെ പ്രവർത്തനങ്ങളിൽ ഉൾക്കൊള്ളും