ദുബായ് അൽ ഖൂസ് ഇൻഡസ്ട്രിയൽ ഏരിയ 1 ൽ അറേബ്യ ടാക്സി ഡിപ്പോയ്ക്ക് സമീപം ഇന്ന് ബുധനാഴ്ച രാവിലെ നേരിയ തീപിടുത്തമുണ്ടായതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.
രാവിലെ 10 മണിയോടെയാണ് തീപിടുത്തമുണ്ടായത്, ഉടൻ തന്നെ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കി. അധികൃതർ പരിസരം വളഞ്ഞിരുന്നു. വാഹനമോടിക്കുന്നവരെ വഴിതിരിച്ചുവിട്ടു. ആർക്കും പരിക്കില്ലെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
അൽ ഖൂസ് ഇൻഡസ്ട്രിയൽ ഏരിയ 1 ന്റെ ഉൾ സ്ട്രീറ്റുകളിലാണ് തീപിടുത്തം ഉണ്ടായത്, അതിനാൽ ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റിൽ ഗതാഗത തടസ്സമൊന്നും ഉണ്ടായില്ല.