അജ്മാനിലെ ഷെയ്ഖ് റാഷിദ് ബിൻ സയീദ് സ്ട്രീറ്റിലെ അൽഖോർ പാലം ഉദ്ഘാടനം ചെയ്തതായി അജ്മാൻ നഗരസഭ ആസൂത്രണ വകുപ്പ് പ്രഖ്യാപിച്ചു.ഓരോ ദിശയിലേക്കും 3 ട്രാഫിക് ലെയ്നുകൾ ഉൾപ്പെടുത്തിയാണ് 570 മീറ്റർ നീളമുള്ള പാലം നിർമ്മിച്ചിരിക്കുന്നത്.
അജ്മാൻ പോർട്ട് ഭാഗത്തുനിന്ന് മുഷൈരിഫ് പ്രദേശത്തേക്കും ഷെയ്ഖ് ഖലീഫ സ്ട്രീറ്റ് ഇൻ്റർസെക്ഷനിലേക്കും വരുന്നവർക്ക് ഷെയ്ഖ് റാഷിദ് ബിൻ സഈദ് സ്ട്രീറ്റിലെ വലിയ ഗതാഗതക്കുരുക്കിന് ഇതോടെ പരിഹാരമാകും.