യുഎഇ അടക്കമുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ ചൈനീസ് കാറുകളുടെ ഇറക്കുമതി കൂടുമെന്ന് റിപ്പോർട്ടുകൾ
2030 ആകുമ്പോഴേക്കും ചൈനീസ് നിർമ്മിത കാറുകളുടെ വിപണി വിഹിതം 34 ശതമാനം വളരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2024 ൽ ഇത് വെറും 10 ശതമാനമായിരുന്നു എന്ന് ന്യൂയോർക്ക് ആസ്ഥാനമായുള്ള ഒരു കൺസൾട്ടിംഗ് സ്ഥാപനം നടത്തിയ വിശകലനം പറയുന്നു.
യുഎഇ മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലാണ് ചൈനീസ് നിർമ്മിത കാറുകളുടെ വിപണി വിഹിതം അടുത്ത കുറച്ച് വർഷങ്ങളിൽ മൂന്നിരട്ടിയായി വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. ആഗോള വാഹന-കയറ്റുമതി വിപണിയിൽ ചൈന തങ്ങളുടെ ശക്തി വർദ്ധിപ്പിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് ഈ മാറ്റം വരുന്നത്.