നീറ്റ് പരീക്ഷ മെയ് 4 ന് നടക്കും. അബുദാബിയിലും , ദുബായിലും, ഷാർജയിലുമായി ഓരോ പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചതായി നാഷനൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു.
അബുദാബി ഇന്ത്യൻ സ്കൂൾ, ദുബായ് ഇന്ത്യൻ ഹൈസ്കൂൾ, ഷാർജ ഇന്ത്യൻ സ്കൂൾ എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങൾ. നാളെ ഉച്ചയ്ക്ക് 12.30 മുതൽ 3.50വരെയാണ് പരീക്ഷ. രാവിലെ 9.30നും ഉച്ചയ്ക്ക് 12നും ഇടയിൽ കുട്ടികൾ പരീക്ഷ സെന്ററുകളിൽ ഹാജരാകണം.
3.20 മണിക്കൂറാണ് പരീക്ഷ. സംശയങ്ങൾക്ക് https://exams.nta.ac.in/NEET/ എന്ന വെബ്സൈറ്റ് പരിശോധിക്കാം. യുഎഇക്കു പുറമെ ദോഹ, കുവൈത്ത് സിറ്റി, മസ്കത്ത്, റിയാദ്, മനാമ എന്നിവിടങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്.