ബിസിനസ്സിൽ മികച്ച പ്രകടനം കാഴ്ചവച്ച് റെക്കോർഡ് ലാഭത്തിന് ശേഷം എമിറേറ്റ്സ് ഗ്രൂപ്പ് ഇന്ന് വ്യാഴാഴ്ച ജീവനക്കാർക്ക് ബോണസ് പ്രഖ്യാപിച്ചു.
മെയ് മാസത്തിൽ ജീവനക്കാർക്ക് ലഭിക്കുന്ന 22 ആഴ്ചത്തെ ശമ്പളത്തിന് തുല്യമാണ് ബോണസ് എന്ന് വ്യാഴാഴ്ച ജീവനക്കാർക്ക് അയച്ച ഇമെയിൽ സന്ദേശത്തിൽ പറയുന്നു. മികച്ച ലാഭം ലഭിച്ചതിനെത്തുടർന്ന് മുൻ വർഷങ്ങളിലും ഗ്രൂപ്പ് ജീവനക്കാർക്ക് സമാനമായ ബോണസ് നൽകിയിട്ടുണ്ട്.
നിങ്ങളുടെ അസാധാരണമായ അഭിനിവേശത്തിനും, ബിസിനസിലെ ഏറ്റവും മികച്ച ആളാകുന്നതിനും, ഞങ്ങളുടെ റെക്കോർഡ് സാമ്പത്തിക ഫലങ്ങൾ നൽകുന്നതിൽ നിങ്ങൾ കാണിച്ച മികച്ച പങ്കിനും, 22 ആഴ്ചത്തെ ലാഭവിഹിതം ഞാൻ പ്രഖ്യാപിക്കുന്നു, അത് നിങ്ങളുടെ മെയ് മാസത്തെ ശമ്പളത്തോടൊപ്പം നിങ്ങൾക്ക് ലഭിക്കും എന്ന് ഇ മെയിൽ സന്ദേശത്തിൽ പറയുന്നുണ്ട്.