ജമ്മു കശ്മീരിലെ ഉറിയില്‍ പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തിൽ ഉറി സ്വദേശിനി കൊല്ലപ്പെട്ടു

A woman from Uri was killed in Pakistani shelling in Uri, Jammu.

ജമ്മു കശ്മീരിലെ ഉറിയില്‍ ഇന്നലെ മെയ് 8 ന് രാത്രി പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തിൽ ഉറി സ്വദേശിനി കൊല്ലപ്പെട്ടു. 45കാരി നര്‍ഗീസ് ആണ് കൊല്ലപ്പെട്ടത്. ഇവർ താമസിക്കുന്ന സ്ഥലത്തിന് സമീപം സ്‌ഫോടനം നടന്നിരുന്നു. കുടുംബത്തോടൊപ്പം ബാരാമുള്ളയിലേക്ക് ജീവന്‍രക്ഷാര്‍ത്ഥം യാത്ര ചെയ്യുന്നതിനിടെ ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ ഷെല്ല് വന്ന് പതിക്കുകയായിരുന്നു.

ഷെല്ലിന്റെ ഒരു ഭാഗം നര്‍ഗീസിന്റെ കഴുത്തില്‍ തുളച്ചുകയറുകയായിരുന്നുവെന്ന് സംഘത്തിലുള്ള ഒരാൾ പറഞ്ഞു. സംഭവ സ്ഥലത്തുതന്നെ നര്‍ഗീസ് മരിച്ചു. ഇവരുടെ മൃതദേഹം നിലവില്‍ ബാരാമുള്ള മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഉറിയില്‍ അടക്കം യാതൊരു സുരക്ഷയുമില്ലാത്ത സാഹചര്യമാണുള്ളതെന്നാണ് നര്‍ഗീസിന്റെ ബന്ധുക്കള്‍ പറയുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!