ഭക്ഷ്യ സുരക്ഷാ നിയമം ലംഘിച്ചതിന് അബുദാബി ഇൻഡസ്ട്രിയൽ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന ”മന രുചുലു റെസ്റ്റോറന്റ്” അബുദാബി അഗ്രികൾച്ചർ , ഭക്ഷ്യ സുരക്ഷാ അതോറിറ്റി (ADAFSA) അടച്ചുപൂട്ടിച്ചു.
നിരവധി മുന്നറിയിപ്പുകൾ ലഭിച്ചിട്ടും റെസ്റ്റോറന്റ് ഉയർന്ന അപകടസാധ്യതയുള്ള നിയമലംഘനങ്ങൾ ആവർത്തിച്ച് നടത്തിയതായി പരിശോധനാ റിപ്പോർട്ടുകൾ വെളിപ്പെടുത്തിയതായി ADAFSA അറിയിച്ചു. കീടബാധ, കാലഹരണപ്പെട്ട ഭക്ഷ്യ ഉൽപ്പന്നങ്ങൾ, മോശം ശുചിത്വ സാഹചര്യങ്ങൾ എന്നിവ ഗുരുതരമായ പ്രശ്നങ്ങളായിരുന്നു.