പാകിസ്ഥാനിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ച് എത്തിഹാദും എമിറേറ്റ്‌സും

Emirates resumes flights to Pakistan

ഇന്ത്യയുമായുള്ള വെടിനിർത്തലിന് ശേഷം എത്തിഹാദും എമിറേറ്റ്‌സും പാകിസ്ഥാനിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചു

മെയ് 7 ന് ന്യൂഡൽഹി ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചതിനുശേഷം ഇന്ത്യയുമായുള്ള സംഘർഷം വർദ്ധിച്ചതിനെ തുടർന്നാണ് വെടിനിർത്തൽ നിലവിൽ വന്നത്. ഇന്നലെ ശനിയാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം 5 മണിക്ക് (യുഎഇ സമയം ഉച്ചകഴിഞ്ഞ് 3.30) വെടിനിർത്തൽ ആരംഭിച്ചതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

വെടിനിർത്തൽ പ്രഖ്യാപനത്തെ യുഎഇ സ്വാഗതം ചെയ്തിരുന്നു. ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ഈ നടപടി ദക്ഷിണേഷ്യൻ മേഖലയിലെ സുരക്ഷയും സ്ഥിരതയും വർദ്ധിപ്പിക്കുന്നതിന് സഹായകമാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!