അബുദാബി: യുഎഇയിൽ ഇന്ന് തെളിഞ്ഞ കാലാവസ്ഥ. ചിലയിടങ്ങളിൽ ഭാഗിക മേഘാവൃതമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്നും നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി അറിയിച്ചു. വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും തെക്ക് പടിഞ്ഞാറ് ദിശയിലേക്ക് നേരിയ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ പ്രവചിച്ചു.
40 കിലോമീറ്റർ വേഗതിയിൽ പൊടിക്കാറ്റ് വീശാനും സാധ്യതയുണ്ട്. റാസൽഖൈമ പോലുള്ള ചില പ്രദേശങ്ങളിൽ താപനില 22°C വരെ താഴുമെന്നും അബുദാബിയിലെ ചില ഭാഗങ്ങളിൽ താപനില പരമാവധി 42°C വരെ എത്തുമെന്നും പ്രതീക്ഷിക്കുന്നു.