ദുബായ്: യുഎഇയിൽ ഇന്ന് സ്വർണ്ണവിലയിൽ കുറവ്. യുഎഇയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന്റെ വില 350.5 ദിർഹമാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന് 288 ദിർഹവും 1 ഗ്രാം 24 കാരറ്റ് സ്വർണ്ണത്തിന് 378.5 ദിർഹവുമാണ് നിരക്ക്. ബുധനാഴ്ച്ച യുഎഇയിൽ ഒരു ഗ്രാം 24 കാരറ്റ് സ്വർണ്ണത്തിന്റെ വില 388.25 ദിർഹമായിരുന്നു.
ഔൺസിന് 3,200 ഡോളറിൽ താഴെയാണ് ഇന്ന് ആഗോളതലത്തിൽ സ്വർണ്ണവ്യാപാരം നടന്നിരുന്നത്.