നാട്ടിലേക്കുള്ള യാത്രക്കിടയിൽ വിമാനത്തിൽ വെച്ച് ശ്വാസതടസ്സം നേരിട്ട മലപ്പുറം സ്വദേശി മരിച്ചു.
ദമാമിൽനിന്ന് ഇൻഡിഗോ വിമാനത്തിൽ കോഴിക്കോട്ടേക്ക് പുറപ്പെട്ട മലപ്പുറം, വണ്ടൂർ കാപ്പിൽ സ്വദേശി അഷ്റഫ് (58) ആണ് മരിച്ചത്.
ശ്വാസതടസ്സം നേരിട്ടതിനെത്തുടർന്ന് വിമാനം ഗോവയിൽ അടിയന്തര ലാൻഡിങ് നടത്തിയിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിക്കും മുമ്പാണ് മരിച്ചത്.