അബുദാബി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അബുദാബിയിലെത്തി. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആണ് ട്രംപിനെ രാജ്യത്തേക്ക് സ്വീകരിച്ചത്. ഖത്തർ സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർഫോഴ്‌സ് വണ്ണിൽ ട്രംപ് എത്തിയത്.
അബുദാബിയിലെ ശൈഖ് സായിദ് ഗ്രാൻഡ് മോസ്‌കും പ്രസിഡൻഷ്യൽ കൊട്ടാരമായ ഖാസിർ അൽ വതാനും ട്രംപ് സന്ദർശിക്കും. യുഎഇ സന്ദർശിക്കുന്ന രണ്ടാമത്തെ അമേരിക്കൻ പ്രസിഡന്റാണ് ട്രംപ്. 15 വർഷങ്ങൾക്ക് മുൻപാണ് അവസാനമായി ഒരു അമേരിക്കൻ പ്രസിഡന്റ് യുഎഇയിലെത്തിയത്. 2008 ജോർജ് ഡബ്ലു ബുഷ് ആണ് യുഎഇയിൽ അവസാനമെത്തിയ അമേരിക്കൻ പ്രസിഡന്റ്.