ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം, യുഎഇയിൽ ബലിപെരുന്നാൾ 2025 ജൂൺ 6 വെള്ളിയാഴ്ച ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എമിറേറ്റ്സ് ജ്യോതിശാസ്ത്ര സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു.
”മെയ് 28 ബുധനാഴ്ച ദുൽ ഹജ്ജിന്റെ ആദ്യ ദിവസമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാൽ, ഈദ് അൽ അദ്ഹ ജൂൺ 6 വെള്ളിയാഴ്ചയാകാൻ സാധ്യതയുണ്ട് ” അദ്ദേഹം പറഞ്ഞു. ഈ തീയതികൾ ജ്യോതിശാസ്ത്ര പ്രവചനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും, അന്തിമ സ്ഥിരീകരണം ഔദ്യോഗികമായി ചന്ദ്രനെ അടുത്ത് കാണുന്ന സമയത്തെ ആശ്രയിച്ചിരിക്കും.
ഇസ്ലാമിക ചാന്ദ്ര കലണ്ടറിലെ 12-ാം മാസമായ ദുൽ ഹിജ്ജയുടെ ആരംഭം അടയാളപ്പെടുത്തുന്ന അമാവാസി ദർശിച്ചുകഴിഞ്ഞാൽ യുഎഇ അധികൃതർ ബലിപെരുന്നാളിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തും.