ദുബായ് അൽ ബർഷ 1 ലെ ഒരു റസ്റ്റോറന്റിൽ ഇന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് ഉണ്ടായ തീപിടുത്തം ദുബായ് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ എത്തി നിയന്ത്രണവിധേയമാക്കിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസും ഉണ്ടായിരുന്നു.
അടുത്തിടെ മാൾ ഓഫ് ദി എമിറേറ്റ്‌സിന് സമീപമുള്ള ബർഷ 1 ലെ ഹാലിം സ്ട്രീറ്റിലുള്ള അൽ സറൂണി കെട്ടിടത്തിൽ തീപിടുത്തമുണ്ടായിരുന്നു. ഇവിടെ നിന്നും ഏകദേശം 500 മീറ്റർ അകലെയാണ് ഈ സംഭവം നടന്നിരിക്കുന്നത്. ആ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ താമസിച്ചിരുന്ന അന്നൽ എന്ന ഫിലിപ്പീൻസ് സ്വദേശിയ്ക്ക് 65 ശതമാനം പൊള്ളലേറ്റ് സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.