യുഎഇയിൽ ഇന്ന് ഏറ്റവും ഉയർന്ന താപനിലയായി 49.3°C രേഖപ്പെടുത്തി. ഉച്ചയ്ക്ക് 2 മണിക്ക് അൽ ദഫ്ര മേഖലയിലെ ബഡാ ദഫാസിൽ ആണ് ഈ ഉയർന്ന താപനില രേഖപ്പെടുത്തിയത്.
യുഎഇയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് മുഴുവൻ 45°C മുതൽ 48°C വരെ ഉയർന്ന താപനില റിപ്പോർട്ട് ചെയ്തിരുന്നു. കുതിച്ചുയരുന്ന താപനിലയ്ക്ക് പുറമേ, ശക്തമായ പൊടികാറ്റും ഉണ്ടായിരുന്നു.