ദുബായിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്ന സ്ത്രീകളുടെ എണ്ണം വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ദുബായിൽ1,05,568 ഡ്രൈവിംഗ് ലൈസൻസുകൾ സ്ത്രീകൾക്ക് ലഭിച്ചപ്പോൾ 6903 എണ്ണം മാത്രമാണ് പുരുഷൻമാർക്ക് ലഭിച്ചത്.
ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഓപൺ ഡാറ്റ പ്രകാരം 2024 ൽ യുഎഇയിലുടനീളം 161,704 പുതിയ ഡ്രൈവിംഗ് ലൈസൻസുകളാണ് സ്ത്രീകൾക്ക് ലഭിച്ചത്. അതേസമയം പുരുഷൻമാർക്ക് ലഭിച്ചത് 2,21,382 പുതിയ ലൈസൻസുകളും ആണ്.
ഔദ്യോഗിക രേഖകൾ പ്രകാരം 2024 ൽ ആകെ യുഎഇയിൽ അനുവദിച്ചത് 3,83,086 പുതിയ ഡ്രൈവിംഗ് ലൈസൻസുകളാണ്.