ഷാർജ: ഷാർജയിൽ വാഹനാപകടം. മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായി. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
അപകടത്തിന് പിന്നാലെ ഡ്രൈവർ സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ ഈ ഡ്രൈവറെ ഷാർജ പോലീസ് പിടികൂടുകയായിരുന്നു. സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഡ്രൈവർ അറസ്റ്റിലായത്.