അബുദാബി: യുഎഇയിൽ ഇന്ന് തെളിഞ്ഞ കാലാവസ്ഥ. എന്നാൽ, ചില സമയങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. നേരിയ കാറ്റ് വീശാനും സാധ്യതയുണ്ട്.
ദുബായിലും അബുദാബിയിലും ഏറ്റവും കൂടിയ താപനില 47 ഡിഗ്രി സെൽഷ്യസ് വരെ എത്താനിടയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നു. അതേസമയം, 51.6 ഡിഗ്രി സെൽഷ്യസ് താപനിലയാണ് കഴിഞ്ഞ ദിവസം രാജ്യത്ത് രേഖപ്പെടുത്തിയത്. അൽഐനിലെ സ്വീഹാനിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. ഈ സീസണിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയാണിത്.