ദുബായ് മറീനയിലെ നവീകരിച്ച എയർ കണ്ടീഷൻ ചെയ്ത മറൈൻ ട്രാൻസ്പോർട്ട് സ്റ്റേഷനുകളുടെ ആദ്യ ഘട്ടം ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി പൂർത്തിയാക്കി.
മറീന പ്രൊമെനേഡ്, മറീന ടെറസ്, മറീന വാക്ക്, മറീന മാൾ, മറീന മാൾ 1 എന്നിവയുൾപ്പെടെ അഞ്ച് പ്രധാന സ്ഥലങ്ങളിൽ ആണ് മറൈൻ സ്റ്റേഷനുകൾ പൈതൃക പ്രചോദനം ഉൾക്കൊണ്ട് നവീകരിച്ചത്.
നവീകരിച്ച കാത്തിരിപ്പ് കേന്ദ്രങ്ങൾ ഇപ്പോൾ പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്തവയാണ്, കൂടാതെ സൗജന്യ വൈ-ഫൈ, തത്സമയ ഷെഡ്യൂൾ ഡിസ്പ്ലേ സ്ക്രീനുകൾ, ഓഡിയോ അനൗൺസ്മെന്റ് സിസ്റ്റങ്ങൾ എന്നിവയുൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളാൽ സജ്ജീകരിച്ചിട്ടുണ്ട്.
#RTA has completed Phase One of the Marine Transport Stations Waiting Area Upgrade Project in Dubai Marina. It covered five stations: Marina Promenade, Marina Terrace, Marina Walk, Marina Mall, and Marina Mall 1. The newly upgraded waiting areas are now fully air-conditioned and… pic.twitter.com/rAVKB2r4rO
— RTA (@rta_dubai) May 26, 2025