കാസർകോട് സ്വദേശിനി ദുബായിൽ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു.കാസർകോട് ബദിയഡുക്ക സ്വദേശിനിയും മീഞ്ച മിയാപ്പദവ് മുഹമ്മദ് ഇർഷാദിന്റെ ഭാര്യയുമായ മുഹ്സിന(24)യാണ് ദുബായിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ദുബായിലെ കരാമയിലായിരുന്നു താമസം.
മൂന്നുമാസം മുമ്പാണ് മുഹ്സിന നാട്ടിൽനിന്ന് ദുബായിലെത്തിയത്. ബദിയഡുക്ക പാടലടുക്ക മുഹമ്മദ് കുഞ്ഞിയുടെയും മൈമൂന മൊഗ്രാലിൻ്റെയും മകളാണ്. മക്കൾ: അയ്സാൻ(4), ഇമാദ്(2).
മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി ദുബായ് കെഎംസിസി വൃത്തങ്ങൾ അറിയിച്ചു.