ബലിപെരുന്നാൾ 2025 : ദുബായിൽ സുരക്ഷയ്ക്കായി 515 പട്രോളിംഗ്, 2 ഹെലികോപ്റ്ററുകൾ, 130 സിവിൽ ഡിഫൻസ് വാഹനങ്ങൾ

Eid al-Adha 2025- 515 patrols, 2 helicopters, 130 civil defense vehicles for security in Dubai

ദുബായിൽ സുരക്ഷിതവും, സന്തോഷകരവുമായ ബലിപെരുന്നാൾ അവധി ഉറപ്പാക്കാൻ 34 മറൈൻ സെക്യൂരിറ്റി ബോട്ടുകൾ, രണ്ട് ഹെലികോപ്റ്ററുകൾ, 139 ആംബുലേറ്ററി പോയിന്റുകൾ, അഞ്ച് റെസ്ക്യൂ ബോട്ടുകൾ, 52 സൈക്കിൾ പട്രോളിംഗ്, 515 സുരക്ഷാ പട്രോളിംഗ്, 130 സിവിൽ ഡിഫൻസ് വാഹനങ്ങൾ, 24 ചെറിയ ക്രെയിനുകൾ, 21 ലാൻഡ് റെസ്ക്യൂ പട്രോളിംഗ്, അഞ്ച് സിബിആർഎൻ റെസ്പോണ്ടറുകൾ, നാല് ഓപ്പറേഷൻ റൂമുകൾ, രണ്ട് ആംബുലേറ്ററി ബോട്ടുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ദുബായ് ഇവന്റ് സെക്യൂരിറ്റി കമ്മിറ്റി (ESC) യുടെ ഓപ്പറേഷൻസ് അഫയേഴ്‌സ് ആക്ടിംഗ് കമാൻഡന്റ് അസിസ്റ്റന്റ്, ആക്ടിംഗ് ചെയർപേഴ്‌സൺ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്രൂയി അറിയിച്ചു.

104 ട്രെയിനുകൾ, 16,981 ആഡംബര ലിമോസിൻ വാഹനങ്ങൾ, 13,867 ടാക്സികൾ, 1,240 പബ്ലിക് ബസുകൾ, 43 മറൈൻ ട്രാൻസ്പോർട്ട് വാഹനങ്ങൾ, നാല് ട്രാഫിക് ഡൈവേർഷൻ യൂണിറ്റുകൾ, ഏഴ് ട്രാഫിക് മാനേജ്മെന്റ്, പബ്ലിക് ട്രാൻസ്പോർട്ട് കൺട്രോൾ സെന്ററുകൾ എന്നിവ ഉൾപ്പെടുന്ന ഈദ് സുരക്ഷാ പദ്ധതി ഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്തുമെന്നും പൊതുജന സുരക്ഷ ഉറപ്പാക്കാൻ 18 ആശുപത്രികളും ഔട്ട്പേഷ്യന്റ് ക്ലിനിക്കുകളും സജ്ജമായിരിക്കുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ പങ്കാളികളുമായി സഹകരിച്ചാണ് പെരുന്നാൾ സുരക്ഷാ പദ്ധതി നടപ്പിലാക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!