യുഎഇയിൽ നിന്ന് നാട്ടിലെത്തിയ മലയാളി യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു.

A young Malayali man who had returned home from Anj died in a bike accident.

യുഎഇയിൽ നിന്ന് നാട്ടിലെത്തിയ മലയാളി യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു. വെളിയന്നൂർ വട്ടപ്പുഴക്കാവിൽ ഗോപിയുടെ മകൻ അരുൺ ഗോപി (29) ആണു മരിച്ചത്. ബൈക്ക് നിർത്തിയിട്ടിരുന്ന മിനിലോറിയുടെ പിന്നിലിടിക്കുകയായിരുന്നു.

സംസ്കാരം ഇന്ന് വെളിയന്നൂർ വന്ദേമാതരം ജംക്‌ഷനു സമീപത്തെ വീട്ടുവളപ്പിൽ നടക്കും. ഞായറാഴ്ച രാത്രി ഉഴവൂർ ടൗണിലായിരുന്നു അപകടം. ഭാര്യയെ വിദേശത്തേക്കു യാത്രയാക്കിയശേഷം തിരിച്ചെത്തിയ അരുൺ ഉഴവൂർ ടൗണിലേക്കു വരുമ്പോഴാണ് അപകടമുണ്ടായത്. ഭാര്യ: ഉഴവൂർ പയസ്മൗണ്ട് എള്ളംപ്ലാക്കിൽ (ഉള്ളാടപ്പിള്ളിൽ) കീർത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!