ഇന്ന് അഹമ്മദാബാദിൽ അപകടത്തിൽപെട്ട എയർ ഇന്ത്യ വിമാനത്തിന് തകരാറുണ്ടായിരുന്നെന്ന് വ്യകതമാക്കുന്ന ഒരു വീഡിയോ യാത്രക്കാരൻ പങ്ക് വെച്ചു.
ഇന്ന് അപകടത്തിൽപെട്ട എയർ ഇന്ത്യയുടെ ബോയിങ് 787 ഡ്രീം ലൈനര്‍ വിമാനം ഡൽഹിയിൽ നിന്നായിരുന്നു അഹമ്മദാബാദിൽ എത്തിയത്. ഈ യാത്രയിൽ വിമാനത്തിൽ നേരിട്ട തകരാറുകൾ കാണിക്കുന്ന ഒരു വീഡിയോ ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.
അപകടത്തില്‍പ്പെടുന്നതിന് തൊട്ടുമുന്‍പുളള ഡൽഹി – അഹമ്മദാബാദ് സര്‍വീസില്‍ ഇലക്ടോണിക് സര്‍വീസുകളൊന്നും പ്രവര്‍ത്തിക്കുന്നില്ല എന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. വിമാനത്തിന് അകത്തുനിന്നുളള ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഒരു പരാതി നല്‍കുന്നതിനായി ചിത്രീകരിച്ചതാണ് എന്ന തലക്കെട്ടോടെ എക്‌സിലാണ് വീഡിയോ പ്രചരിക്കുന്നത്. ആകാശ് എന്നയാളാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വിമാനത്തിലെ സീറ്റുകളിലെ സര്‍വീസുകള്‍ പ്രവര്‍ത്തനരഹിതമാണ് എന്നാണ് ആകാശ് ആരോപിക്കുന്നത്. വിമാനത്തിലെ എ സി അടക്കം പ്രവര്‍ത്തിക്കുന്നില്ലെന്നും ആരോപിക്കുന്നു. ഞാൻ എന്തിനാണ് വീണ്ടും ഈ ഫ്ലൈറ്റ് ബുക്ക് ചെയ്തെതെന്നും ആകാശ് വീഡിയോയിൽ പറയുന്നുണ്ട്.
I was in the same damn flight 2 hours before it took off from AMD. I came in this from DEL-AMD. Noticed unusual things in the place.Made a video to tweet to @airindia i would want to give more details. Please contact me. @flyingbeast320 @aajtak @ndtv @Boeing_In #planecrash #AI171 pic.twitter.com/TymtFSFqJo
— Akash Vatsa (@akku92) June 12, 2025