ഡ്രൈവറില്ലാ പറക്കും ടാക്‌സിയുടെ പരീക്ഷണ പറക്കൽ നടത്തി അബുദാബി

അബുദാബി: ഡ്രൈവറില്ലാ പറക്കും ടാക്‌സിയുടെ പരീക്ഷണ പറക്കൽ നടത്തി അബുദാബി. ഭാവിയിലെ എയർ മൊബിലിറ്റിയിലേക്കുള്ള പ്രധാന ചുവടുവെയ്പ്പാണ് അബുദാബി നടത്തിയിരിക്കുന്നത്. ഡ്രൈവറില്ലാ പറക്കും ടാക്‌സിയുടെ പരീക്ഷണ പറക്കൽ വീഡിയോ അബുദാബി ഇൻവെസ്റ്റ്മെന്റ് ഓഫീസ് പുറത്തിറക്കി. 50 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പാണ് പുറത്തുവിട്ടിട്ടുള്ളത്.

വിമാനം അബുദാബി ക്രൂയിസ് ടെർമിനലിന്റെ ഹെലിപാഡിൽ നിന്ന് പറന്നുയരുന്നതും അബുദാബി മറീനയ്ക്ക് മുകളിലൂടെ സഞ്ചരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

സ്മാർട്ട് ആൻഡ് ഓട്ടോണമസ് സിസ്റ്റംസ് കൗൺസിൽ (SASC), അബുദാബി ഇൻവെസ്റ്റ്മെന്റ് ഓഫീസ് (ADIO) എന്നിവയുടെ പിന്തുണയോടെയും ചൈനീസ് ടെക്നോളജി കമ്പനിയായ EHang, മൾട്ടി ലെവൽ ഗ്രൂപ്പ് (MLG) എന്നിവയുടെ സഹകരണത്തോടെയുമാണ് പരീക്ഷണ പറക്കൽ നടത്തിയത്.

പറക്കും ടാക്‌സിയുടെ കാര്യക്ഷമതയും പ്രവർത്തന ശേഷിയും വിലയിരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരീക്ഷണ പറക്കൽ നടത്തിയതെന്ന് അധികൃതർ അറിയിച്ചു. ടു സീറ്റർ ഫ്‌ളൈയിംഗ് ടാക്‌സിയുടെ പരീക്ഷണ പറക്കലാണ് നടന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!