യുഎഇയിൽ ഇന്ന് തെളിഞ്ഞ കാലാവസ്ഥ; നേരിയ കാറ്റ് വീശാൻ സാധ്യത

അബുദാബി: യുഎഇയിൽ ഇന്ന് തെളിഞ്ഞ കാലാവസ്ഥ. ഉൾപ്രദേശങ്ങളിൽ ഇന്ന് 48 ഡിഗ്രി സെൽഷ്യസ് വരെ താപനില അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. പകൽ സമയത്ത് നേരിയതോ മിതമായതോ ആയ കാറ്റ് വീശാനും സാധ്യതയുണ്ട്.

അബുദാബിയിൽ ഉയർന്ന താപനില 43 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 29° ഡിഗ്രി സെൽഷ്യസും ആയിരിക്കും അനുഭവപ്പെടുക. ദുബായിൽ കൂടിയ താപനില 42 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 30 ഡിഗ്രി സെൽഷ്യസുമായിരിക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി. 44 ഡിഗ്രി സെൽഷ്യസായിരിക്കും ഷാർജയിൽ അനുഭവപ്പെടുന്ന ഏറ്റവും ഉയർന്ന താപനില. 29 ഡിഗ്രി സെൽഷ്യസായിരിക്കും ഷാർജയിലെ കുറഞ്ഞ താപനിലയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!