പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ മെമ്പറുമായ മാണിയൂർ ഉസ്താദ് അന്തരിച്ചു.

Maniyoor Ustad, a prominent scholar and member of the Samastha Kerala Jamiatul Ulama Kendra Mushavara, has passed away.

പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ മെമ്പറുമായ മാണിയൂർ ഉസ്താദ് അന്തരിച്ചു. പുറത്തീൽ പുതിയകത്ത് ശൈഖ് കുടുംബത്തിൽ 1949 ജൂൺ 19നാണ് മാണിയൂർ ഉസ്താദിന്റെ ജനനം. പണ്ഡിതനും സൂഫി വാര്യനുമായ മാണിയൂർ അബ്ദുല്ല മൗലവിയുടെയും പുറത്തീൽ പുതിയകത്ത് ഹലീമയുടേയും എന്നവരുടെയും പുത്രനാണ്.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കേന്ദ്ര മുശാവറ അംഗം സമസ്ത കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി, തൃക്കരിപ്പൂർ മുനവ്വിറുൽ ഇസ്‌ലാം അറബിക് കോളജ് പ്രിൻസിപ്പാൾ തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിരുന്നു. കേരളത്തിലെ അറിയപ്പെടുന്ന സൂഫി പണ്ഡിതനായിരുന്നു. ഗൾഫിലെ വിവിധ രാജ്യങ്ങളിൽ സന്ദർശനം നടത്തിയിട്ടുള്ള മാണിയൂർ ഉസ്താദിന് വിവിധ രാജ്യങ്ങളിൽ ശിഷ്യസമ്പത്തുണ്ട്.

മൃതദേഹം ഇന്ന് ചെറുവത്തല വസതിയിലെ പൊതുദർശനത്തിന് ശേഷം വൈകീട്ട് 3.45 ന് ഖബറടക്കും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!