ഇന്ത്യൻ ബഹിരാകാശയാത്രികൻ ശുഭാംശു ശുക്ല അടങ്ങുന്ന സംഘത്തിന്റെ ബഹിരാകാശ യാത്ര ആക്സിയം 4 ഇന്ന് ജൂൺ 25 ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.01 ന് ആരംഭിക്കും.
പല കാരണങ്ങളാൽ ഒട്ടേറെ തവണ മാറ്റിവെച്ചതാണ് ഈ യാത്ര. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഉച്ചയ്ക്ക് 12.01 നാണ് ശുഭാംശുവിനെയും മൂന്ന് സഹയാത്രികരെയും വഹിച്ചുള്ള ഡ്രാഗൺ ക്രൂ മൊഡ്യൂൾ, സ്പേസ് എക്സിന്റെ ഫാൽക്കൺ നയൻ റോക്കറ്റിൽ കുതിച്ചുയരുക. ശുഭാംശു ശുക്ലയ്ക്ക് പുറമേ, യു.എസിൽ നിന്നുള്ള പെഗ്ഗി വിറ്റ്സൺ, പോളണ്ടിൽ നിന്നുള്ള സ്മാവസ് ഉസ്നാൻസ്കി വിസ്നിയേവിസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കപ്പു എന്നിവരാണ് യാത്രികർ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 14 ദിവസത്തെ ദൗത്യമാണ് സംഘത്തിനുള്ളത്.