ഷാർജയിൽ 2024-ൽ 1,240 കിലോഗ്രാമിലധികം മയക്കുമരുന്ന് പിടികൂടി : 680 പേരെ അറസ്റ്റ് ചെയ്‌തെന്നും ഷാർജ പോലീസ്

Sharjah Police seizes over 1,240 kilograms of drugs in 2024: 680 people arrested

ഷാർജയിൽ 2024-ൽ നടത്തിയ മയക്കുമരുന്ന് വിരുദ്ധ നീക്കത്തിന്റെ ഭാഗമായി 279 മില്യൺ ദിർഹത്തിലധികം വിലമതിക്കുന്ന 1,240 കിലോഗ്രാമിലധികം നിയമവിരുദ്ധ മയക്കുമരുന്നുകൾ പിടികൂടുകയും മയക്കുമരുന്ന് കടത്തിലും പ്രമോഷനിലും ഏർപ്പെട്ട 680 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ഷാർജ പോലീസ് അറിയിച്ചു

അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഇന്ന് തിങ്കളാഴ്ച ഷാർജ പോലീസ് ആസ്ഥാനത്ത് നടന്ന പ്രത്യേക ഫോറത്തിലാണ് ഈ കണക്കുകൾ വെളിപ്പെടുത്തിയത്. “ഒരു അവബോധമുള്ള കുടുംബം, ഒരു സുരക്ഷിത സമൂഹം” എന്ന പ്രമേയത്തിലുള്ള പരിപാടി മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കെതിരായ ഷാർജ എമിറേറ്റിന്റെ ശക്തമായ നടപടികളെ ഈ ഫോറത്തിൽ എടുത്തുകാണിച്ചു.

ഷാർജയിലെ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് വകുപ്പ് നടത്തിയ ഫീൽഡ് പഠനത്തെ ഉദ്ധരിച്ച്, കഴിഞ്ഞ വർഷം പ്രവർത്തനങ്ങളിൽ സേന 91.2% വിജയ നിരക്ക് നേടിയതായി മയക്കുമരുന്ന് വിരുദ്ധ വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ മജിദ് സുൽത്താൻ അൽ അസം പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!