ദുബായിൽ മയക്കുമരുന്ന് പോലുള്ള വസ്തുക്കൾ അടങ്ങിയ മധുരപലഹാരങ്ങൾ പ്രചരിപ്പിക്കുന്നതിൽ ഏർപ്പെട്ടിരുന്ന 15 അംഗ സംഘത്തെ അറസ്റ്റ് ചെയ്തതായി ദുബായ് പോലീസ് അറിയിച്ചു.
ഫെസ്റ്റിവൽ സിറ്റിയിൽ ദുബായ് പോലീസിന്റെ മയക്കുമരുന്ന് പ്രതിരോധ ബോധവൽക്കരണ പരിപാടിക്കിടെയാണ് ഈ ഓപ്പറേഷന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയത്. സോഷ്യൽ മീഡിയ വഴിയാണ് സംഘം മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നതെന്ന് ദുബായ് പോലീസിലെ ഹെമയ ഇന്റർനാഷണൽ സെന്റർ ഡയറക്ടർ ബ്രിഗേഡിയർ അബ്ദുൾ റഹ്മാൻ അൽ മാമാരി പറഞ്ഞു. സംഘത്തിന്റെ കൈവശം 50 കിലോ മയക്കുമരുന്നും മയക്കുമരുന്ന് ചേർത്ത 1,100 കഷണം മധുരപലഹാരങ്ങളും ഉണ്ടായിരുന്നു.
ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ആന്റി-നാർക്കോട്ടിക്സിന്റെ സൂക്ഷ്മ നിരീക്ഷണത്തിന് ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തത്.